ജമ്മു കശ്മീര്‍ പാക്കിസ്ഥാന്റെ ഒഴിച്ചുകൂടാനാകാത്ത ഒന്നെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫ്

202

ഇസ്ലാമാബാദ്• ജമ്മു കശ്മീര്‍ പാക്കിസ്ഥാന്റെ ഒഴിച്ചുകൂടാനാകാത്ത ഒന്നെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫ്. കശ്മീര്‍ താഴ്വരയിലെ ജനത്തിനു നയതന്ത്രപരമായും ധാര്‍മികമായുമുള്ള പിന്തുണ തുടരും. സ്വാതന്ത്ര്യത്തിനായുള്ള കശ്മീര്‍ ജനതയുടെ ത്യാഗത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ സല്യൂട്ട് ചെയ്യുന്നു. യുഎന്‍ പ്രമേയം നടപ്പാക്കുകയാണ് കശ്മീര്‍ പ്രശ്നത്തിനുള്ള ഏക പരിഹാരമാര്‍ഗമെന്നും സൈനിക മേധാവി പറഞ്ഞു. പാക്ക് പ്രതിരോധന ദിനത്തില്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാക്കിസ്ഥാന്റെ പ്രതിരോധസേന വളരെ ശക്തമാണ്. ഇപ്പോള്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല.ശത്രുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന എല്ലാ ഗൂഢാലോചനകളും ‍ഞങ്ങള്‍ക്ക് അറിയാം. സൈനിക തലത്തിലും നയതന്ത്ര തലത്തിലും, അതിര്‍ത്തിയിലും നഗരത്തിനുള്ളിലും, ഞങ്ങളുടെ സുഹൃത്തുക്കളും ശത്രുക്കളും ആരാണെന്നും അറിയാമെന്നും ഷെരീഫ് പറഞ്ഞു.പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെ മാതൃകയാണ് ചൈനയുമായുള്ള ബന്ധം. പുറത്തുള്ള ഒരു ശക്തിക്കും ഇതു തകര്‍ക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള ഒരു ശ്രമങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നും ഷെരീഫ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY