ഇന്ത്യന്‍ ചാരന്‍മാര്‍ എന്ന് ആരോപിച്ച്‌ തടവിലാക്കിയിരുന്ന മൂന്നുപേരെ പാക്ക് കോടതി വിട്ടയച്ചു

216

കറാച്ചി • ഇന്ത്യന്‍ ചാരന്‍മാര്‍ എന്ന് ആരോപിച്ച്‌ തടവിലാക്കിയിരുന്ന മൂന്നുപേരെ തെളിവില്ലാത്തതിനാല്‍ പാക്ക് കോടതി വിട്ടയച്ചു. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ ‘റോ’യുടെ ഏജന്റുമാര്‍ ആയി പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചാണ് താഹിര്‍, ജുനൈദ്, ഇംതിയാസ് എന്നീ പാക്ക് പൗരന്‍മാരെ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു എന്നായിരുന്നു കേസ്. ജയിലിലെത്തി തെളിവെടുപ്പു നടത്തിയ ഭീകരവിരുദ്ധ കോടതി ജഡ്ജിയായ അബ്ദുല്‍ നയിം മേമന്‍ ആണ് തെളിവില്ലെന്ന് കണ്ട് ഇവരെ സ്വതന്ത്രരാക്കിയത്. കറാച്ചിയില്‍ ഏറെ സ്വാധീനമുള്ള മുത്തഹിദ ക്വാമി മൂവ്മെന്റ് എന്ന രാഷ്ട്രീയ സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍.

NO COMMENTS

LEAVE A REPLY