കറാച്ചി: പാകിസ്താനിലെ 93 മദ്രസകള്‍ക്ക് തീവ്രവാദബന്ധമെന്ന് റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലെ മദ്രസകള്‍ക്കാണ് തീവ്രവാദ ബന്ധം കണ്ടെത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന മദ്രസകള്‍ക്കെതിരെ പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ എക്സ്പ്രസ് ട്രിബ്യൂണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സിന്ധ് പ്രവിശ്യ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. സിന്ധ് മുഖ്യമന്ത്രി മുരാദ് അലി ഷായും റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍ ബിലാല്‍ അക്ബറും യോഗത്തില്‍ പങ്കെടുത്തു. തീവ്രവാദ ബന്ധം കണ്ടെത്തിയ മദ്രസകള്‍ക്കെതിരെ ശക്തമായ നടപടി സ്വകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.മതത്തിന്റെ പേരില്‍ വിശുദ്ധ സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്ത് നിരപരാധികളുടെ ചോര ഒഴുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ ബന്ധം കണ്ടെത്തിയ മദ്രസകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മുരാദ് അലി നിര്‍ദ്ദേശം നല്കി.