ഇസ്ലാമാബാദ് : പാകിസ്ഥാന്‍ തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന് തിങ്കളാഴ്ച മുതല്‍ അവസാനം. പാക് മാധ്യമമായ ഡോണ്‍ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിനിമാ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇന്ത്യന്‍ ചാനലുകള്‍ക്കും പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം ഒരു നടപടിയിലൂടെ ഇന്ത്യന്‍ സിനിമകളെ നിരോധിക്കുകയല്ല, മറിച്ച് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നടപടി മാത്രമായിരുന്നു എന്നാണ് പാക് സിനിമാ വിതരണ വക്താവിന്‍റെ വിശദീകരണം. സിനിമയെ ഒരു കൂട്ടായ്മയായി കണ്ടാണ് നിരോധനം അവസാനിപ്പിക്കുന്നതെന്ന് തിയറ്റര്‍ സംഘടനകളും അറിയിക്കുന്നു. ഇന്ത്യന്‍ സിനിമകളെ പിന്തുണയ്ക്കാനാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത് തികച്ചും ഈ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് പാകിസ്ഥാനിലെ തിയറ്റര്‍ വ്യവസായത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.