പാകിസ്താനില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി

212

ലഹോര്‍: പാകിസ്താനില്‍ ക്രിസ്മസ് രാത്രിയുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പത്ത് പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണനിരക്ക് ഉയര്‍ന്നത്. രണ്ടു ഡസനിലേറെപ്പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. ടോബ ടേക് സിംഗ് ജില്ലയിലെ ക്രിസ്ത്യന്‍ കോളനിയിലാണ് 24ന് രാത്രിയാണ് മദ്യ വിതരണം നടന്നത്. അന്‍പതോളം പേര്‍ മദ്യം കഴിച്ചുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വ്യാജമദ്യം നിര്‍മ്മിച്ച്‌ വിതരണം ചെയ്തയാളെയും മകനേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY