കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തു.
പാക്കിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് ഇവരെ അറസ്റ്റു ചെയ്തത്. മത്സ്യത്തൊഴിലാളികളില്‍ നിന്നു അഞ്ച് ബോട്ടുകളും പാക്കിസ്ഥാന്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ഡോക്സ് പൊലീസിനു കൈമാറിയതായി അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് പാക്കിസ്ഥാന്‍ 42 മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നു ആറ് ബോട്ടുകളും പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയായ കച്ചില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 100 മത്സ്യത്തൊഴിലാളികളെയും പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.