ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ നാല് താലിബാന്‍ ഭീകരരുടെ വധശിക്ഷ നടപ്പാക്കി. നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയ കേസിലും സൈന്യത്തെ ആക്രമിച്ച കേസിലും പ്രതികളായ ഭീകരരെയാണ് തൂക്കിലേറ്റിയതെന്ന് പാക്ക് സൈന്യം അറിയിച്ചു.
തെഹ്രിഖ് ഇ താലിബാന്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകരായ ഭീകരരെയാണ് തൂക്കിലേറ്റിയത്. വിചാരണ കോടതിയുടെ മുന്നില്‍ കുറ്റസമ്മതം നടത്തിയ ഇവരുടെ തടവുശിക്ഷ കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ കൂടി പ്രതികള്‍ക്ക് ചുമത്തുകയും ചെയ്തു. 2014ല്‍ പെഷവാറിലെ സൈനിക സ്കൂളിന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 150 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വധശിക്ഷ പുനസ്ഥാപിക്കുകയായിരുന്നു. വധശിക്ഷ പുനസ്ഥാപിച്ച ശേഷം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ 441 പേരെ തൂക്കിലേറ്റിയെന്ന് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ പറയുന്നു.