ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂജിസ്ഥാന്‍ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.ബലൂജിസ്ഥാനിലെ ഗ്വാദറിലാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതസംഘം റോഡു നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്. ശനിയാഴ്ച ഉണ്ടായ രണ്ടു വ്യത്യസ്ഥ ആക്രമണങ്ങളിലാണ് പത്തു പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം നടന്നു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച ബലൂജിസ്ഥാനിലെ മാസ്തംഗ് ജില്ലയിലുണ്ടായ ബോംബ് ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു