ഉറി ഭീകരാക്രമണത്തിനുപിന്നാലെ ചേരിചേരാ ഉച്ചകോടിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിച്ച് പാകിസ്ഥാന്‍. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുകയാണെന്നും കശ്മീര്‍ ജനത ആഗ്രഹിക്കുന്ന വിധത്തില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നും പാകിസ്ഥാനെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കശ്മീര്‍ പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ ദക്ഷിണേഷ്യല്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ എന്നും അസീസ് അവകാശപ്പെട്ടു. എല്ലാത്തരം ഭീകരതയേയും അപലപിക്കുന്നുവെന്നും പാകിസ്ഥാന്‍ സംഘം പറഞ്ഞു.