ഇസ്ലാമാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനെതിരെ നടത്തുന്ന പ്രസ്താവനകള്‍ക്ക് ഇന്ത്യയുടെ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ സിആഫ്. അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഭിച്ച തിരിച്ചടിയ്ക്ക് പാക്കിസ്ഥാനെ ഇരയാകുകയാണെന്നും , വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തുന്നതെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അമേരിക്കയുമായി പാക്കിസ്ഥാനുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മറ്റിക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ട്രംപ് ശ്രമിക്കുന്നത് പാക്കിസ്ഥാനെ ഇല്ലാതാക്കാനാണ് എന്നാല്‍ അമേരിക്കയുമായി ചര്‍ച്ച നടത്താനും , സഹകരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ അന്തസും അഭിമാനവും നിലനിര്‍ത്തികൊണ്ട് മാത്രമേ അമേരിക്കയുമായി ബന്ധത്തിനുള്ളുവെന്ന് പാക്കിസ്ഥാന്‍ അസ്സംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് അറിയിച്ചു.