ഇസ്ലാമാബാദ്: പാക്കിസ്ഥാന് നിരവധി ഭീകരസംഘടനകളെ കരിമ്പട്ടികയില്‍പ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയും ഇതില്‍ ഉള്‍പ്പെടുന്നു. പട്ടിക പുറത്തുവിട്ടത് പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയമാണ്. 72 ഗ്രൂപ്പുകളെയാണ് ഇസ്ലാമാബാദ് കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം നേരിടുന്ന കാര്യത്തില്‍ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാന്‍ എല്ലാ വഴികളും തേടുമെന്ന് അമേരിക്ക പ്രസ്താവിച്ചതിനു പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി.