പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം ; ഏഴു പേര്‍ കൊല്ലപ്പെട്ടു

256

ക്വറ്റ: പാക്കിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ക്വറ്റ നഗരത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തിലാണ് അഞ്ച് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ 17 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ നിയമസഭാ മന്ദിരത്തിന് 300 മീറ്റര്‍ അകലെയുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. അതേസമയം തെഹ്രിക്-ഇ-താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. നിയമസഭാ മന്ദിരത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്നതിനാല്‍ മേഖലയില്‍ ശക്തമായ പോലീസ് കാവലുണ്ടായിരുന്നു. അവിടെയുള്ള പോലീസ് വാഹനത്തെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണം നടത്തിയത്.

NO COMMENTS