ഏത് തരത്തലുള്ള ഭീഷണി നേരിടാനും പാകിസ്താന്‍ സജ്ജമാണെന്ന് പാക് സേനാമേധാവി

162

ഇസ്ലാമാബാദ്: ഏത് തരത്തലുള്ള ഭീഷണി നേരിടാനും പാകിസ്താന്‍ സജ്ജമാണെന്ന് പാക് സേനാമേധാവി. ഉറി ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാക് സേനാ മേധാവി ജെനറല്‍ രഹീല്‍ ഷെരീഫ് പ്രസ്താവനയുമായി രംഗത്തെത്തിയത്.മേഖലയിലെ സംഭവവികാസങ്ങള്‍ പാക് സൈന്യം നിരീക്ഷിച്ചുവരികയാണെന്നും നേരിട്ടോ അല്ലാതെയോ ഉളള എത് ഭീഷണികള്‍ നേരിടാനും തങ്ങള്‍ സജ്ജമാണെന്നും ജനറല്‍ രഹീല്‍ ഷെരീഫ് വ്യക്തമാക്കി.റാവല്‍പിണ്ടിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ വെച്ചാണ് പാക് ജനറലിലിന്റെ പ്രസ്താവന.ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപം അദ്ദേഹം തള്ളിക്കളഞ്ഞു. പാകിസ്താന്റെ പരമാധികാരത്തിന് നേരെയുണ്ടാകുന്ന ഏതൊരാക്രമണത്തേയും നിഷ്ഫലമാക്കുമെന്നും ജനറല്‍ രഹീല്‍ ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY