ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം പാക്കിസ്ഥാനില്‍ നിരോധിച്ചു

162

ഇസ്‍ലാമാബാദ് • എല്ലാ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെയും സംപ്രേഷണം പാക്കിസ്ഥാനില്‍ നിരോധിച്ചു. ഇതുസംബന്ധിച്ച്‌ പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റഗുലേട്ടറി അതോറിറ്റിയാണ് (പിഇഎആര്‍എ) നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന കേബിള്‍ ഒാപ്പറേറ്റര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിഇഎആര്‍എ പറയുന്നു.പാക്കിസ്ഥാനില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കും ടെക്നീഷ്യന്‍മാര്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നടപടി. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആണ് പാക്ക് കലാകാരന്‍മാരെ ഇന്ത്യയില്‍ നിരോധിക്കുന്ന പ്രമേയം പാസാക്കിയത്.ഇന്ത്യയില്‍ നിന്നുള്ള നിരവധി ടെലിവിഷന്‍ സീരിയലുകളും റിയാലിറ്റി ഷോകളും ചര്‍ച്ചകളും പാക്കിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.ഉറി ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക്ക് അധിനിവേശ കശ്മീരിലുള്ള ഭീകരക്യാംപുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. ഇതോടെ, വന്‍ സംഘര്‍ഷാവസ്ഥയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പാക്കിസ്ഥാനും നിരോധിച്ചിരുന്നു. ഇന്ത്യ- പാക്ക് ബന്ധം പൂര്‍വസ്ഥിതിയില്‍ എത്തിയതിനുശേഷമേ സിനിമാ രംഗത്ത് പരസ്പര സഹായം ഉണ്ടാകൂവെന്നാണ് പാക്ക് നിലപാട്.

NO COMMENTS

LEAVE A REPLY