ന്യൂഡല്‍ഹി: പാക്കിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ഗുജറാത്ത് രാജസ്ഥാന്‍ അതിര്‍ത്തികള്‍ വഴി നുഴഞ്ഞുകയറാന്‍ പദ്ധതി ഇടുന്നതായി രഹസ്യന്വേഷണ റിപ്പോര്‍ട്ട്. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സൈന്യം സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു മുന്നറിയിപ്പു നല്‍കിട്ടുണ്ട്. ജമ്മു കാശ്മീര്‍, പഞ്ചാബ് തുടങ്ങിയ അതിര്‍ത്തികളില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണു ഭീകരര്‍ മറ്റു സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ തിരഞ്ഞെടുക്കുന്നതെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതിര്‍ത്തിപ്രദേശങ്ങളില്‍ നടക്കുന്ന ഫോണ്‍ സംഭാഷണങ്ങളും സൈന്യം നിരീക്ഷിക്കുന്നുണ്ട്. ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതതയാണ് പുലര്‍ത്തുന്നത്.18 നൈസീകരാണ് ഈ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ചത്. 10 ഭീകരരെ സൈന്യം വധിച്ചു.