കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി പാലാരിവട്ടം മേല്‍പാലം തുറന്നു. പിണറായി വിജയനാണ് പാലം ജനങ്ങള്‍ക്കായി തുനന്ന് നല്‍കിയത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വൈറ്റില-ഇടപ്പള്ളി ബൈപ്പാസില്‍ പാലാരിവട്ടം സിഗ്നല്‍ ജംഗ്ഷനിലാണ് പാലം. 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം 40 കോടിയോളം രൂപ ചിലവിട്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ശാസ്ത്രീയമായ വരുമാന രീതികള്‍ കണ്ടെത്തി ടോള്‍ പിരിവ് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പണികഴിപ്പിക്കുന്ന പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.