തിരുവനന്തപുരം: കേരളം മുഴുവന്‍ പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിൽ പെരുന്നാള്‍ ആഘോഷത്തിനായി കരുതിയ പണം ദുരിത ബാധിതര്‍ക്ക് നല്‍കണമെന്ന് പാളയം ഇമാം. വി.പി.സുഹൈബ് മൗലവി. ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ആണ് ബലി പെരുന്നാള്‍ നടക്കുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കുന്നു. ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ല എന്നു ഉറക്കെ വിളിച്ചു പറയുന്നു. പെരുന്നാളാണെന്ന് കരുതി മാറി നില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എല്ലാ വിശ്വാസികളും പങ്കാളികളാകണമെന്ന് മൗലവി ആവശ്യപ്പെട്ടു. പ്രളയം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി എല്ലാ സഹോദരങ്ങളെയും ഒരുമിപ്പിച്ചിരിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും പാളയം ഇമാം ആഹ്വാനം ചെയ്തു.