തിരുവനന്തപുരം : കെ എം മാണിയുടെ ജന്മദിനം കരുണ്യദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (എം) മണക്കാട് ആനന്ദ നിലയം ഓർഫനേജിൽ സംഘടിപ്പിച്ച ചടങ്ങ് പ്രൊഫ . പള്ളിച്ചൽ സുരേഷ് ഉദ്ഘാടനം ചെയ്തു
കെ എം മാണി നാടിൻ്റെ സുസ്ഥിരതയ്ക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച മഹാപുരുഷനാണെന്നും അദ്ദേഹത്തിന്റെ ജീവിതം പാഠ്യ പദ്ധതിയിൽ ഉൾപ്പെടു ത്തണമെന്നും പ്രൊഫ . സുരേഷ് തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഖാവ് ദാസ്, യൂത്ത് ജില്ലാ പ്രസിഡന്റ് അഖിൽ ബാബു, സിജു, മുൻ വാർഡ് കൗൺസിലർ ശശി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിത രായിരുന്നു. കൂടാതെ ഓർഫണേജ് കുടുംബാംഗങ്ങൾക്ക് വിരുന്നൊരുക്കുകയും ചെയ്തു .