പാമൊലിന്‍ അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അഡ്വ പി എ അഹമ്മദിന് കേസിന്റെ ചുമതല വീണ്ടും കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി.
തിരുവനന്തപുരം: പാമൊലിന്‍ അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അഡ്വ പി എ അഹമ്മദിന് കേസിന്റെ ചുമതല വീണ്ടും കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, പി ആന്‍ഡ് ഇ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ വി സദാശിവന്‍ എന്നിവര്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കും. എട്ടാം പ്രതി പി ജെ തോമസ് ഐ എ എസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് തിരുവനന്തപുരം കോടതിയിലേക്ക് വിചാരണ മാറ്റിയത്. ചട്ടങ്ങള്‍ ലംഘിച്ച് പാമൊലിന്‍ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്.