തിരുവനന്തപുരം: തീവ്രചിന്താഗതികൾ മതങ്ങളെതെറ്റിദ്ധരിപ്പിക്കുകയും വിവിധ മതസമൂഹങ്ങൾക്കിടയിൽഅകൽച്ചകളും വിടവുകളും ധാരളമായി നിലനിൽക്കുകയുംചെയ്യുന്ന ഇക്കാലത്ത് യോജിപ്പിന്റെ മേഖലകൾ തുറന്നുവെക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് പാളയം ചീഫ് ഇമാം വി. പി. സുഹൈബ് മൗലവി പറഞ്ഞു. ഓപൺ റീഡ് പ്രസാധക കൂട്ടായ്മയുടെപുതുവത്സര സമ്മാനമായ ഖുർആൻ – ബൈബിൾ പുസ്തകം ഡോ. അഷ്റഫ് കടക്കലിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ രണ്ട് പ്രബല മതവിശ്വാസികളുടെപ്രമാണഗ്രന്ഥങ്ങളെ താരതമ്യം ചെയ്യുന്ന പുസ്തകം സമകാലികസമൂഹത്തിൽ ഏറെ പ്രസക്തമാണെന്ന് ഡോ. അഷ്റഫ് കടക്കൽപറഞ്ഞു. മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സൗഹൃദസംവാദങ്ങൾക്ക് ശക്തി പകരുന്ന ഗ്രന്ഥമാണ് ഡോ. സഫി കസ്കസുംഡോ. ഡേവിഡ് ഹംഗർഫോർഡും രചിച്ച ഖുർആൻ – ബൈബിൾതാരതമ്യ വായന. വിവിധ മതങ്ങൾക്കിടയിൽ ആദർശവ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതികൾ ധാരാളമുണ്ട്. ഖുർആനിനെയും ബൈബിളിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള ധാരാളം രചനകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഖുർആനികവചനങ്ങളെ അതിന്റെ അധ്യായങ്ങളുടെ ക്രമത്തിൽ കൃത്യവുംസൂക്ഷ്മവുമായി ബൈബിൾ വചനങ്ങളുമായി താരതമ്യം ചെയ്യുന്നഈ കൃതി വേറിട്ടൊരു പഠനമാണ്.
മതവിശ്വാസികൾക്കിടയിലെഐക്യവും പരസ്പര ബന്ധങ്ങളും ശക്തിപ്പെടുത്തുന്ന ഈ കൃതിലോകസമാധാനത്തിന് തന്നെ ഒരു മുതൽകൂട്ടാവുമെന്ന്പ്രതീക്ഷിക്കാമെന്നും വി. പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിലെ ഈ കൃതി മലയാളത്തിലേക്ക്പരിഭാഷപ്പെടുത്തിയത് എഴുത്തുകാരനായ കെ. സി. സലീമാണ്. ചടങ്ങിൽ വി. കെ. ആസിഫലി, ഷാജഹാൻ ചൂഴാറ്റുകോട്ട എന്നിവർ പങ്കെടുത്തു.