മുപ്പതിനായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

199

ന്യൂഡല്‍ഹി: മുപ്പതിനായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധം. നിശ്ചിത പരിധിക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡലിങ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. 30,000ത്തില്‍ അധികമുള്ള മര്‍ച്ചന്റ് പെയ്മെന്റുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും. പണരഹിത സമ്ബദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടികളെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തല്‍. അതിനിടെ കൃത്രിമം കാണിക്കാന്‍ കഴിയാത്ത തരത്തിലുള്ള പുതിയ പാന്‍ കാര്‍ഡ് നല്‍കിത്തുടങ്ങിയതായും റിപ്പോര്‍ട്ട് ഉണ്ട്. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കാര്‍ഡില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കുറിപ്പുകളുമുണ്ട്. പുതിയ അപേക്ഷകര്‍ക്കാണ് പുതിയ കാര്‍ഡുകള്‍ ഇപ്പോള്‍ നല്‍കുന്നത്. നിലവിലെ കാര്‍ഡ് മാറ്റി നല്‍കാന്‍ അപേക്ഷിക്കാം. ഈ കാര്‍ഡുകളില്‍ അതിവേഗ പ്രതികരണ ( ക്വിക്ക് റസ്പോണ്‍സ് കോഡ്)കോഡുണ്ട്. പരിശോധനകള്‍ ഇത് വേഗത്തിലാക്കും. ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് ലഭ്യമാക്കാനും ഇത് ഉപകരിക്കും. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള സകല ഇടപാടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 25 കോടി പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്.

NO COMMENTS

LEAVE A REPLY