ചെന്നൈ • ശശികലയ്ക്കെതിരെ വിമര്‍ശനവുമായി ഒ. പനീര്‍സെല്‍വം വീണ്ടും രംഗത്ത്. പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ശശികലയെ ഒരിക്കലും അനുവദിക്കില്ലെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി. നല്ലത് ഉടന്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡിഎംകെയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ജയലളിത വളര്‍ത്തിയ പാര്‍ട്ടിയാണിത്. കുടുംബവാഴ്ചയ്ക്ക് വിട്ടുകൊടുക്കില്ല. ശശികലയെ ജനം തള്ളിക്കളയുമെന്നും പനീര്‍സെല്‍വം പറഞ്ഞു. ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും പനീര്‍സെല്‍വം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.