തമിഴ്നാട്ടില്‍ ശശികല പക്ഷത്ത് നിന്ന് ഒരു എം.പി കൂടി പനീര്‍ ശെല്‍വത്തിനൊപ്പം

231

ചെന്നൈ: തമിഴ്നാട്ടില്‍ ശശികല പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേരുന്നു. ഏറ്റവുമൊടുവില്‍ തിരുപ്പൂര്‍ എം.പി സത്യഭാമയും പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എം.പിമാരുടെ എണ്ണം മൂന്ന് ആയി. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും പാര്‍ട്ടി വക്താവുമായ സി പൊന്നയ്യന്‍ ഇന്ന് വൈകുന്നേരം പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികലക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നയാളായിരുന്നു പൊന്നയ്യന്‍. സ്വന്തം പാളയത്തില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുമ്ബോഴും ശശികലയ്ക്ക് ഇതുവരെ ഗവര്‍ണ്ണറെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY