തമിഴ്നാട് രക്ഷപ്പെട്ടു, പനീര്‍ശെല്‍വത്തിന്റെ പ്രതികരണം

223

ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശശികലയെ ശിക്ഷിച്ച കോടതി നടപടിയെ സ്വാഗം ചെയ്ത് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. തമിഴ്നാട് രക്ഷപ്പെട്ടുവെന്നാണ് വിധിയെക്കുറിച്ച്‌ പനീര്‍ശെല്‍വത്തിന്റെ ആദ്യ പ്രതികരണം. മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തെ രാജിവെപ്പിച്ച്‌ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താനായിരുന്നു ശശികലയുടെ പരിപാടി. എന്നാല്‍, രാജിവെച്ചതിനുശേഷം പനീര്‍ശെല്‍വം നിലപാട് മാറ്റിയതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയം കലങ്ങിമറിഞ്ഞിരുന്നു. ശശികലയ്ക്കെതിരായ വിധിവന്നതോടെ പനീര്‍ശെല്‍വം ക്യാമ്ബ് ആഹ്ലാദത്തിലാണ്. എം.എല്‍.എമാരെ ആഡംബര ഹോട്ടലില്‍ പാര്‍പ്പിച്ച്‌ ശശികല കളിച്ച രാഷ്ട്രീയ നാടകത്തിനും അന്ത്യമാവുകയാണ്. ശശികല പക്ഷത്തെ എത്ര എം.എല്‍.എമാര്‍ ഇനി പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറുമെന്നാണ് കാത്തിരിക്കുന്നത്. എം.എല്‍.എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടിനു മുന്നില്‍ വലിയ രീതിയിലുള്ള പൊലീസ് സന്നാഹമുണ്ട്.

NO COMMENTS

LEAVE A REPLY