ചെന്നൈ:• ഇന്നു ചുമതലയേറ്റ സര്‍ക്കാരിന് അധികകാലം തുടരാനാകില്ലെന്ന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ജനങ്ങളുടേതല്ല ശശികലയുടെ കുടുംബത്തിന്റേതാണു സര്‍ക്കാര്‍. ജനവിരുദ്ധ സര്‍ക്കാരിനെ നീക്കുന്നതുവരെ പോരാട്ടം തുടരും. അതില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും പനീര്‍സെല്‍വം പറഞ്ഞു. മറീന ബീച്ചിലെ ജയാ സ്മാരകം സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.