തിരുവിതാംകൂറിലെ കല്ലറ പാങ്ങോട് കലാപത്തിന്റെ ചരിത്രശേഷിപ്പായി നിലനിൽക്കുന്ന പാങ്ങോട് പോലീസ് സ്റ്റേഷൻ പുരാവസ്തു ഉദ്യോഗസ്ഥർ സന്ദർശിച്ചു.

318

തിരുവിതാംകൂറിലെ ആദ്യകാല സ്വാതന്ത്ര്യസമര പ്രക്ഷോഭമായ കല്ലറ പാങ്ങോട് കലാപത്തിന്റെ ചരിത്രശേഷിപ്പായി നിലനിൽക്കുന്ന പാങ്ങോട് പോലീസ് സ്റ്റേഷൻ കെട്ടിടം പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഡി.കെ.മുരളി എം.എൽ.എ ഇതു സംബന്ധിച്ച് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നാടിന്റെ ചരിത്രശേഷിപ്പുകളെ പ്രാധാന്യം ചോരാതെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഓടിട്ട കെട്ടിടം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. വിശദമായ പരിശോധനയ്ക്കും സാധ്യതാപഠനങ്ങൾക്കുമായി പുരാവസ്തു കൺസർവേഷൻ ഓഫീസർ, സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ ഉടൻ പഴയ പോലീസ് സ്റ്റേഷൻ സന്ദർശിക്കുമെന്ന് പുരാവസ്തു ഡയറക്ടർ അറിയിച്ചു.

എം.എൽ.എയുടെ നേതൃത്വത്തിലുള്ള സ്മാരക പുനരുദ്ധാരണ കമ്മിറ്റിയുടെ നിർദ്ദേശങ്ങളും പരിഗണിക്കും.

NO COMMENTS