ഹൊസങ്ങാടി. രാജ്യത്ത് കലാപമുണ്ടാക്കിയ ജന ശ്രദ്ധ തിരിച്ചുവിട്ട് ഒരു വശത്ത് ഭരണ പരാജയം മറയ്ക്കുകയും മറുവശത്ത് രാജ്യം വിറ്റ് തുലയ്ക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.അച്ഛാദിൽ വരുമെന്ന് ജനങ്ങളെ പറഞ്ഞ് പറ്റിച്ച് അധികാരത്തിലെത്തിയ നരേന്ദ്രൻ മോദി ഭരണം രാജ്യത്തെ കലാപഭൂമിയാക്കുക യാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയരമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സ്വതന്ത്രസമര സേനാനിയും മുൻ മന്ത്രിയുമായ ഡോ.എ.സുബ്ബറാവുവുന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഗാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ ബി.വി രാജ്യൻ അധ്യക്ഷത വഹിച്ചു. മണ്ഡരി ഇ.ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി സ്വാമി വിജയനാന്ദ, ഡോ. രാമാനന്ദ ബനാരി, കേശവ കനില കടമ്പാർ, സി.പി.ഐ ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി വി.കുക്ക്യൻ, ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബങ്കളം പി.കുഞ്ഞികൃഷ്ണൻ, ടി.കൃഷ്ണൻ, ജില്ലാ അസി. സെക്രട്ടറിമാരായ സി.പി ബാബു, വി.രാജൻ, കെ.വി കൃഷ്ണൻ കെ.എസ് കുര്യാക്കോസ്, എം.സിനാർ , പി.എ നായർ, ബി.എം അനന്ത, എം.സജ്ഞീവറൈ, കെ.ചിത്രവാദി, ശയാംബവി, ഡോ.അജിത് റാവു, പ്രഭാകര റാവു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.