ജാതി അധിക്ഷേപം നടത്തിയ നേതാവിനെതിരെ ശക്തമായ നടപടി : പന്ന്യന്‍ രവീന്ദ്രന്‍

226

തിരുവനന്തപുരം: ജാതി അധിക്ഷേപം നടത്തിയ നേതാവിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ജാതീയ വിവേചനം വെച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഐ. തെറ്റ് ചെയ്തവര്‍ക്കെതിരെ കഠിനമായ ശിക്ഷയുണ്ടാകുമെന്നും പന്ന്യന്‍ അറിയിച്ചു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ പാര്‍ട്ടി ജില്ലാ നേതാവ് മനോജ് ചരളേല്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

NO COMMENTS

LEAVE A REPLY