നെഞ്ചുവേദന : പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രിയില്‍

189

പാലക്കാട്: മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. പരിശോധനയില്‍ ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി . സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഹൃദയപരിശോധനയില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു സംഭവം. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമിരിക്കെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

NO COMMENTS