തിരുവനന്തപുരം: കായല്‍ കൈയേറ്റ സംഭവത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് സിപിഎ നേതാവ് പന്ന്യന്‍ രവീന്ദ്രന്. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഇ പി ജയരാജന്റെ മാതൃക പിന്തുടരണം. അതാണ് ഇടത് പാരമ്ബര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ സി പി നേതൃയോഗം നാളെ ചേരാനിരിക്കെയാണ് പരസ്യമായി രാജി ആവശ്യപ്പെട്ട് പന്ന്യന്‍ രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കിടെ ആയിരുന്നു പന്ന്യന്റെ പരാമര്‍ശം. ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടായിരുന്നു ആദ്യം മുതല്‍ക്ക് സി പി ഐ സ്വീകരിച്ചിരുന്നത്.