തിരുവനന്തപുരം : നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. സൂപ്പര്‍ സ്റ്റാര്‍ പദവിയിലുള്ളവര്‍ പരസ്യമായി ഇന്ദ്രന്‍സിനെ അഭിനന്ദികാതിരുന്നത് ഇതിന്റെ തെളിവാണെന്നും പന്ന്യന്‍ പറഞ്ഞു.
മലയാള സിനിമ സവര്‍ണ വിഭാഗത്തിന്റെ കൈയ്യിലാണ്. സിനിമയില്‍ അനാചാരം കേട്ടുകേള്‍വി ഇല്ലാത്തവിദം വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവാര്‍ഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമുള്ളതാണെന്ന ദുഷ്ചിന്ത കലാഭവന്‍ മണിയുടെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം മുതല്‍ തുടങ്ങിയതാണെന്നും പന്ന്യന്‍ പറഞ്ഞു. നടി സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്‌കാരം ലഭിച്ചിട്ടും കേരളം അവരെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടി 50000 രൂപയുടെ അവാര്‍ഡ് വാങ്ങിയപ്പോള്‍ പ്രത്യേക പുരസ്‌ക്കാരം വാങ്ങിയ മോഹന്‍ലാലിന് ലഭിച്ചത് രണ്ട് ലക്ഷം രൂപയായതും അതുകൊണ്ടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.