സംസ്ഥാന മദ്യ വർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് എം റസീഫിന്റെ അധ്യക്ഷതയിൽ – അമ്പതാം ലഹരി വിരുദ്ധ പ്രഭാഷണ ചടങ്ങ് പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു.

1031

തിരുവനന്തപുരം : സംസ്ഥാന മദ്യ വർജ്ജന സമിതി പ്രഭാഷണം ലിംഗ ബുക്ക് ഓഫ് റെക്കോഡിലേക്ക് സംസ്ഥാന മദ്യവർജന സമിതിയുടെ സെക്രട്ടറി റസ്സൽ സബർമതിയും സംസ്ഥാന പ്രസിഡന്റ് എം റസീഫും നേതൃത്വം നൽകുന്ന 101 ലഹരി വിരുദ്ധ പ്രഭാഷണത്തിന്റെ അമ്പതാം പ്രഭാഷണം ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ നാലാഞ്ചിറ സർവോദയ ഐ സി എസ് സ്കൂളിൽ പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു.

മദ്യവർജന സമിതിയുടെ സ്ഥാപക രക്ഷാധികാരി കൂടിയായ മൺമറഞ്ഞുപോയ ജസ്റ്റിസ് ശ്രീദേവിയുടെ ആഗ്രഹമായിരുന്നു ലഹരിക്കെതിരെ സ്കൂൾ കേന്ദ്രമാക്കി 101 ലഹരി വിരുദ്ധ പ്രഭാഷണം പൂർത്തീകരിക്കാനായി ഇറങ്ങിത്തിരിച്ച റസ്സൽ സബർമതിയും എം റസീഫും കഴിഞ്ഞ 2018 ജൂൺ 26 ന് കണിയാപുരം മൗലാനാ ആസാദ് സ്കൂളിൽ നിന്ന് തുടങ്ങിയ ലഹരി വിരുദ്ധ പ്രഭാഷണം ജൂൺ 26 ന് 50 പ്രഭാഷണം പൂർത്തിയായി ലിങ്ക ഓഫ് റെക്കോഡിൽ ഇടം പിടിക്കുകയാണ് .അതിനുള്ള കാര്യങ്ങൾ നടന്നു വരുന്നു .

50 പ്രഭാഷണത്തിന് ഇടയിൽ സാംസ്കാരിക കലാ സാഹിത്യ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുകയും ചെയ്തു. വിവിധ സ്കൂളുകളിൽ പ്രഭാഷണം നിർവഹിക്കാൻ മന്ത്രിമാർ എം എൽ എ മാർ സാംസ്കാരിക നായകന്മാർ എന്നിവർ പങ്കെടുത്തു. ഇതിന്റെ സംസ്ഥാന സെക്രട്ടറി റസ്സൽ സബർമതിയും ( സ്കൂൾ അധ്യാപകൻ ) സംസ്ഥാന പ്രസിഡന്റ്എം റസീഫും (തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ബിസിനസുകാരനും കേരളം ചേമ്പർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടറും) ആണ്.

പ്രസിദ്ധ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു കവിയും അധ്യാപകനുമായ കുന്നത്തൂർ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തുകയും സ്വന്തം ലഹരി വിരുദ്ധ കവിത അവതരിപ്പിക്കുകയും ചെയ്തു. സാഹിത്യകാരി ബിയാട്രിക് ഗോമസ് ലഹരിവിരുദ്ധ സന്ദേശം നൽകി. സി ജി എൽ എസ് ഡയറക്ടർ റോബർട്ട് സാം സ്കൂൾ മാനേജർ ഫാദർ കോശി ചിറക്കരോട്ട് എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന സെക്രട്ടറി റസ്സൽ സബർമതി ആമുഖ പ്രഭാഷണം നടത്തി യോഗത്തിനു സ്കൂൾ പ്രിൻസിപ്പൽ ജോർജ് മാത്യു കരൂർ സ്വാഗതം പറയുകയും ചെയ്തു .

യോഗത്തിൽ വച്ച് സ്കൂൾ അധ്യാപിക ആൻസിയെ മദ്യവർജ്ജന സമിതിക്കുവേണ്ടി പന്ന്യൻ രവീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു ലഹരി വിരുദ്ധ പ്രഭാഷണം ആയതുകൊണ്ട് സ്കൂളിലെ കുട്ടികൾ ചേർന്ന് 50 മെഴുകുതിരികൾ കത്തിച്ച് ആണ് ലഹരി വിരുദ്ധ പ്രഭാഷണം യോഗം ആരംഭിച്ചത് 10 മണിക്ക് തുടങ്ങിയ യോഗം 11ന് 45 അവസാനിച്ചു

NO COMMENTS