കോടതിച്ചെലവും വക്കീല്‍ഫീസും ഉപദേശികളില്‍നിന്ന് ഈടാക്കണം; പന്ന്യന്‍ രവീന്ദ്രന്‍

222

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെ വിമര്‍ശനവുമായി സിപിഐ രംഗത്ത്. സുപ്രീംകോടതി വിധി സര്‍ക്കാരിന് ഒരു പാഠമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഉപദേശികള്‍ വരുത്തിവെച്ച വിനയാണിത്. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, ഇതിന്റെ ദോഷം സര്‍ക്കാരിനാണ്. കോടതിച്ചെലവും വക്കീല്‍ഫീസും ഉപദേശികളില്‍ നിന്നും ഈടാക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY