പാരാമെഡിക്കൽ കോഴ്‌സ് – അംഗീകാരം ഉറപ്പാക്കണം

174

തിരുവനന്തപുരം : സർക്കാർ അംഗീകരിച്ച പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളെയും അംഗീകൃത സ്ഥാപനങ്ങളെയും സംബന്ധിച്ച വിശദവിവരങ്ങൾ www.dmekerala.gov.in, www.lbscentre.in എന്നിവയിൽ നിന്ന് അറിയാം. അംഗീകാരമുള്ള പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളുടെ വിശദാംശങ്ങൾ www.kuhs.gov.in ൽ ലഭിക്കും.

അംഗീകൃത കോഴ്‌സ് വിജയിച്ചവർക്ക് മാത്രമേ കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനും സാധിക്കൂ. സ്ഥാപനങ്ങളും കോഴ്‌സുകളും സർക്കാർ അംഗീകൃതമാണോയെന്ന് അഡ്മിഷന് മുമ്പ് അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു.

NO COMMENTS