കോവിഡ്-19 പ്രതിരോധിക്കുന്നതിനായി ഊർജ്ജിതമായ പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുകയാണ് പാറശ്ശാല താലൂക്കാസ്ഥാന ആശുപത്രി.രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.കൊറോണ ഭീഷണിയുടെ തുടക്കം മുതൽ തന്നെ ആശുപത്രി അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചു.കൊറോണ സംശയിക്കുന്ന രോഗികൾ മറ്റുള്ള രോഗികളുമായി ഇടപഴകുന്നത് തടയാൻ ഒ.പി.യുടെ മുന്നിലായി ഒരു ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
ഹെൽപ്പ് ഡെസ്ക് മുഖേന രോഗസാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയുകയും അവരെ ഐസൊലേറ്റഡ് കൊറോണ ക്ലിനിക്കിലേക്ക് നയിക്കുകയും ചെയ്യുന്നു.ജനറൽ ഒ.പി.യിൽ നിന്നും വളരെ അകലെയായാണ് കൊറോണ ക്ലിനിക് സ്ഥിതി ചെയ്യുന്നത്.രോഗസാധ്യതയുള്ളവർക്ക് ഹെൽപ്‌ഡെസ്‌കിൽ നിന്നും കൈയുറയും മാസ്കും നൽകും.പ്രാഥമിക കൗൺസിലിംഗിന് ശേഷമാണ് ഇവരെ കൊറോണ ക്ലിനിക്കിലേക്ക് നയിക്കുന്നത്.പൊതുജനങ്ങളെ ഹാൻഡ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കൈ കഴുകാതെ ആശുപത്രിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.കൈ കഴുകുന്നതിനായി ഒ.പി.യ്ക്ക് മുൻ വശത്തായി വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.
കൊറോണ പടരാതിരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദേശങ്ങൾ സംബന്ധിച്ച ഓഡിയോ ആശുപത്രിയുടെ പബ്ലിക് അഡ്രസ്സിംഗ് സംവിധാനം വഴി എല്ലായ്പ്പോഴും കേൾപ്പിക്കുന്നുണ്ട്.
ജനത കർഫ്യൂവിന്റെ ദിവസം മുതൽ സന്ദർശകരെ നിയന്ത്രിക്കാനും ഓ.പി.ടോക്കൺ കുറയ്ക്കാനുമുള്ള നടപടികൾ ആശുപത്രി അധികൃതർ സ്വീകരിച്ചു.നിലവിൽ ഒ.പി.യും ഐ.പി.യും സന്ദർശകരെ ഉൾപ്പെടെ നിയന്ത്രിച്ചിരി ക്കുന്നു.അടിയന്തര ശസ്ത്രക്രിയകളും പ്രസവവും നടത്തുന്നുണ്ട്.ഒ.പി.യിൽ സാമൂഹിക അകലം ഉറപ്പുവരുത്തു ന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി അറിയിപ്പുകളും നൽകുന്നുണ്ട്.
പേവാർഡിനെ പരിവർത്തനം ചെയ്ത് ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കി.സജീവമായ കൊറോണ ഓ.പി.യി. ലൂടെ മാർച്ച് 10 മുതൽ സംശയാസ്പദമായ നൂറിലധികം കേസുകൾ കൈകാര്യം ചെയ്തു.ആവശ്യമുള്ള രോഗികളെ മാത്രമേ ഉയർന്ന കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തിട്ടുള്ളു.എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ ആറ് മുതൽ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനാ സാമ്പിൾ എടുക്കുന്നതിനുള്ള സൗകര്യവും താലൂക്കാസ്ഥാന ആശുപത്രിയിൽ ആരംഭിച്ചു.
ശുചീകരണ ജീവനക്കാർ സ്പ്രേയർ ഉപയോഗിച്ച് എല്ലാ വാർഡുകളിലും അണുവിമുക്തമക്കൽ പ്രക്രിയ നടത്തു ന്നുണ്ട്. ആശുപത്രി അധികൃതർ നിർധനരായ രോഗികൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാക്കുന്നതി നായുള്ള സഹായ നടപടികൾ സ്വീകരിച്ചു.ജീവനക്കാരുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നുണ്ട്.
എൻ.ജി.ഒ.കളുടെ സഹായത്തോടെ ആശുപത്രിയിലും രോഗികൾക്കും ഭക്ഷണം ലഭ്യമാക്കുകയും ഉദ്യോഗസ്ഥർക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.കമ്മ്യൂണിറ്റി കിച്ചനുകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ആശുപത്രി സൗജന്യ രക്തപരിശോധന നൽകി.ആശുപത്രിയിലെ നിയുക്ത ആംബുലൻസ് 24 മണിക്കൂറും സേവനം നൽകുന്നു.എം.എൽ.എ.,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ജില്ലാ ഭരണകൂടം,എൻ.ജി.ഒ.കൾ തുടങ്ങിയവ ആശുപത്രിയ്ക്കാവശ്യമായ പിന്തുണ നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.