കൊല്ലം • പരവൂര്‍ പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികളില്‍ ഒരാളെ കാണാതായി. അഞ്ചാലുംമൂട് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അമ്പാടിയെ(14)യാണു കാണാതായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രദീപിന്‍റെ മകനാണ്. മറ്റു മൂന്നുപേരെ മല്‍സ്യത്തൊഴിലാളികളാണു കരയ്ക്കെത്തിച്ചത്.