ന്യൂയോര്‍ക്ക്• കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടി നവംബര്‍ നാലിനു പ്രാബല്യത്തില്‍ വരുമെന്ന് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. 73 രാജ്യങ്ങളാണു കരാര്‍ അംഗീകരിച്ചത്. ഇന്ത്യയില്‍ ഗാന്ധിജയന്തിക്ക് ഉടമ്പടി പ്രാബല്യത്തില്‍ വന്നു.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറമേ കാനഡ, ബൊളീവിയ, നേപ്പാള്‍ അടക്കം കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണച്ചതോടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു കാരണക്കാരായ രാജ്യങ്ങളില്‍ 56.78 ശതമാനവും കരാറിന്റെ ഭാഗമായി. പ്രാബല്യത്തില്‍ വരാന്‍ 55 ശതമാനത്തിന്റെ പിന്തുണ മതി.ജര്‍മനി, ഓസ്ട്രിയ, ഹംഗറി, സ്ലോവാക്യ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലും ഉടമ്പടി പ്രാബല്യത്തില്‍ വന്നതോടെ 195ല്‍ 73 രാജ്യങ്ങളും കരാറിന്റെ ഭാഗമായി.