ന്യൂഡല്‍ഹി: പാക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്‍റ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ഇന്ത്യന്‍ സൈന്യം പാക്ക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി പാക് ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്‍റ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്.ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ കനത്ത പ്രഹരമാണ് പാക്കിസ്താന് ഏറ്റിട്ടുള്ളത്. തിരിച്ചടിക്കാനുള്ള അവസരം പോലും നല്കാതെയാണ് പാക് ഭീകരരെ വകവരുത്തിയത്.ഇന്ത്യയ്ക്കു തിരിച്ചടി നല്‍കാനുള്ള പദ്ധതിയില്‍ ആള്‍ത്തിരക്കേറിയ പ്രദേശങ്ങള്‍, മാര്‍ക്കറ്റുകള്‍, എന്നിവ ആക്രമിക്കുവാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.