ദില്ലി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ആദരം അർപ്പിച്ച പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാജ്യത്തിന് മികച്ചയൊരു നേതാവിനെയും ഭരണാധികാരിയെയും നഷ്ടമായെന്ന് രാജ്യസഭാ അധ്യക്ഷൻ ഹമീദ് അൻസാരി പറഞ്ഞു. തമിഴ്, തെലുങ്ക്, കന്നട സിനിമ മേഖലയ്ക്കും ജയലളിത നിരവധി സംഭാവനങ്ങൾ നൽകിയിട്ടുണ്ട്. തമിഴ് ജനതയെ മുൻനിരയിലേക്ക് ഉയർത്തുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണെന്നും ഹമീദ് അൻസാരി അനുസ്മരിച്ചു.
ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്ടമായതെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. അനുയായികൾക്ക് അമ്മയായിരുന്ന അവർ ശക്‌തയായ നേതാവായിരുന്നുവെന്നും സ്പീക്കർ അനുസ്മരിച്ചു.