ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്സഭ സ്തംഭിച്ചു. എംബി രാജേഷ് എംപിയുടെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. തുടര്‍ന്ന് സ്പീക്കര്‍ 11.30 വരെ സഭ നിര്‍ത്തിവെച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. ഇത് രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അഴിമതിയാണെന്നും അഴിമതിക്ക് തെളിവുണ്ടെന്നും അടിയന്തരമായി ചര്‍ച്ച വേണമെന്നും എംബി രാജേഷ് എംപി ആവശ്യപ്പെട്ടു.