ന്യൂഡല്‍ഹി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി. ലോക്സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഓഖി ഞെട്ടല്‍ രേഖപ്പെടുത്തി. അതേസമയം കേരള, തമിഴ്നാട് തീരങ്ങളില്‍ വ്യാപക നാശം വിതച്ച ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ഓഖി ദുരന്തം ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള എംപിമാര്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്നു ലോക്സഭ നിര്‍ത്തിവച്ചു.