പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

233

ദില്ലി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഇരുസഭകളിലും വയ്ക്കും. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയുള്ള പരാമര്‍ശം റിപ്പോര്‍ട്ടില്‍ നിന്ന് നീക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസ് ജാഗ്രത കാണിച്ചില്ലെന്ന പരാമര്‍ശം കെവി തോമസ് അദ്ധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കെവി തോമസ് ഈ ബിജെപിയുടെ എതിര്‍പ്പ് മറികടന്ന് ഈ പരാമര്‍ശം ഒഴിവാക്കിയെന്നാണ് സൂചന. അന്ന് കായികമന്ത്രിയായിരുന്ന സുനില്‍ദത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാണിച്ചില്ല എന്ന് രേഖപ്പെടുത്തിയത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതില്‍ കഴമ്പില്ലെന്ന കെവി തോമസിന്റെ വാദം ബിജെപി അംഗങ്ങളും അംഗീകരിച്ചതോടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ വഴിയൊരുങ്ങി. ജിഎസിടി നടപ്പാക്കുന്നതിനുള്ള ബില്ല് പാസ്സാക്കി ചരിത്രം കുറിച്ചാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്. ഒപ്പം ഇതാദ്യമായാണ് എപ്രില്‍ ഒന്നിനു മുമ്പ് ബജറ്റ് പൂര്‍ണ്ണമായും പാര്‍ലമെന്റ് പാസ്സാക്കുന്നത്.

NO COMMENTS

LEAVE A REPLY