കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകൾക്ക് 25 വരെ അപേക്ഷകൾ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങളും പ്രോസ്‌പെക്ടസും സൈറ്റിൽ ലഭ്യമാണ്.
സർക്കാർ/ പൊതുമേഖല/ സ്വകാര്യ മേഖലയിൽ രണ്ട് വർഷ പ്രവൃത്തിപരിചയമോ രണ്ട് വർഷ ഐ.ടി.ഐ യോഗ്യതയോ വേണം. അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 29 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.