ഇസ്ലാമാബാദ്: പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്. 2007ലെ റെഡ് മോസ്ക് റെയ്ഡുമായി ബന്ധപ്പെട്ട കേസിലാണ് മുഷറഫിന്‍റെ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള ഉത്തരവ്. കഴിഞ്ഞ ജൂലൈയില്‍ മുഷറഫിനെതിരായ രാജ്യദ്രോഹക്കേസില്‍ സമാനമായ വിധി മറ്റൊരു കോടതി പുറപ്പെടുവിച്ചിരുന്നു.1999ല്‍ സൈനിക അട്ടിമറിയിലൂടെ പാകിസ്താന്‍റെ ഭരണം പിടിച്ചെടുത്ത മുഷറഫ് തന്‍റെ ഭരണകാലയളവിലെ ചെയ്തികളുടെ പേരിലാണ് വിവിധ കേസുകളില്‍ വിചാരണ നേരിടുന്നത്. അതേസമയം മുഷറഫ് ഇപ്പോള്‍ ദുബായിലാണുള്ളത്. ചികിത്സയ്ക്ക് എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് മുഷറഫ് ദുബായിലേക്ക് കടന്നത്.