ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇനിമുതല്‍ ഫീസിളവ് നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എട്ടു വയസ്സില്‍ താഴെയുള്ളവരുടെയും 60 വയസ്സിനു മുകളിലുള്ളവരുടെയും പാസ്പോര്‍ട്ട് അപേക്ഷാ ഫീസിലാണ് ഇളവ് അനുവദിക്കുക. പാസ്പോര്‍ട്ടുകളില്‍ ഇംഗ്ലീഷില്‍ മാത്രം വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രീതിമാറ്റി ദേശീയ ഭാഷയായ ഹിന്ദിയിലും വിവരങ്ങള്‍ രേഖപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 1967ലെ പാസ്പോര്‍ട്ട് നിയമത്തിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയില്‍ പ്രസംഗിക്കുമ്ബോഴാണ് സുഷമ സ്വരാജ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ 2016 ഡിസംബറില്‍ ലഘൂകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍.