ബാബാ രാംദേവിന്‍റെ പതഞ്ജലി ആയുര്‍വേദ കമ്ബനിക്ക് 11 ലക്ഷം രൂപ പിഴ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനാണ് ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതി പിഴ ശിക്ഷവിധിച്ചത്. പിഴയടയ്ക്കാന്‍ പതഞ്ജലി കമ്ബിനി ഒരു മാസം സാവകാശം ചോദിച്ചിട്ടുണ്ട്. പതഞ്ജലിയുടെ പല ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാണിച്ച് 2012ലാണ് കമ്ബനിക്കെതിരായ പരാതി കോടതിയിലെത്തിയത്. ഉത്പന്നങ്ങള്‍ പരിശോധിച്ചപ്പോള്‍ മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുക്കുകയായിരുന്നു. അഞ്ചോളം പതഞ്ജലി ഉത്പന്നങ്ങളാണ് പരിശോധനയ്ക്ക് വിധേയാക്കിയത്. കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേന്‍ എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്.