പത്തനംതിട്ട: ചിറ്റാറില്‍ സ്വകാര്യ കാര്‍ണിവലിലെ യന്ത്ര ഊഞ്ഞാലില്‍നിന്നു തെറിച്ചുവീണ് അഞ്ചുവയസുകാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ പോലീസ് മേധാവിയും ജില്ലാ കലക്ടറും രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. കാര്‍ണിവല്‍ നടത്തിപ്പിനെക്കുറിച്ചും അനുമതി നല്‍കിയവരെക്കുറിച്ചും അന്വേഷിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. യന്ത്ര ഊഞ്ഞാലിന്‍റെ പ്രവര്‍ത്തനക്ഷമത, കാലപ്പഴക്കം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഏതെങ്കിലും ഏജന്‍സി പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കണം.കാര്‍ണിവല്‍ നടത്തിപ്പിനു പ്രാദേശിക ഭരണകൂടത്തിന്‍റെ അനുമതി ഉണ്ടായിരുന്നില്ല എന്ന ആരോപണവും അന്വേഷിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കേസ് പത്തനംതിട്ടയില്‍ നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.