ന്യൂഡല്‍ഹി : പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് പരിശോധനയില്‍ പിടി വീണു. ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ആയുര്‍വേദ യുനാനി ഓഫീസ് നടത്തിയ പരിശോധനയിലാണ് മായം തെളിഞ്ഞത്. പതഞ്ജലിയുടെ പ്രശസ്തമായ ജ്യൂസുകള്‍, തേന്‍, ശിവലിംഗിബീജ് തുടങ്ങി പരിശോധിച്ച ഉല്‍പ്പന്നങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. 2013 മുതല്‍ 2016 വരെ പരിശോധിച്ച വിവിധ കമ്പനികളുടെ 82 സാമ്പിളുകളില്‍ ഭൂരിഭാഗവും ഉപഭോക്താക്കളെ കബളിപ്പിക്കുകയും അനാരോഗ്യകരമായവയാണെന്നും കണ്ടെത്തി. പതഞ്ജലിക്ക് പുറമേ അവിപത്രിക ചൂര്‍ണ്ണ, താലിസാദ്യ ചൂര്‍ണ്ണ, യോഗ്‌രാജ് ഗുഗുളു, ലക്ഷ ഗുഗുളു എന്നീ ഉല്‍പ്പന്നങ്ങളിലും മായം കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. പതഞ്ജലി ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ പരിശോധന ഫലത്തിനെതിരെ രംഗത്തെത്തി. പതഞ്ജലി പ്രകൃദിത്തമാണെന്നും കൃതൃമം കാണിച്ചിട്ടില്ലെന്നും കമ്പനിയെ തകര്‍ക്കാനുള്ള നീക്കമാണെന്നും ബാലകൃഷ്ണ പറഞ്ഞു.