പത്തേമാരി പ്രവാസി സമ്മേളനം മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു

44

തിരുവനന്തപുരം : പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം കാട്ടാക്കട മാതാ കോളേജ് മെഡിക്കൽ ടെക്നോളജി ചെയർപേഴ്സൺ ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു .ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 ന് ( ഏപ്രിൽ 10 ) പത്തേമാരി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മദനൻ റ്റി നാടരുടെ അദ്ധ്യഷതയിലാണ് ചടങ്ങ് ആരംഭിച്ചത് .

അസോസിയേഷൻ ചെയർമാൻ സക്കീർ പായിപ്ര മുഖ്യ പ്രഭാഷണം നടത്തി . മ്യൂസിയം എസ് ഐ ഷെഫിൻ മയക്കുമരുന്നിനെതിരെ ക്ലാസ് എടുത്തു, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ രായ മാഹിൻ പാറവിള, റിപ്പോർട്ടർ മോഹൻ ദാസ്, തുടങ്ങിയവരെ ആദരിച്ചു .

കുഞ്ഞുമുഹമ്മദ്‌, ടെസിബെന്നി, സലിം അബ്ദുൾ റഹ്മാൻ, ബഹറിൻ ചാപ്റ്റർ മുഹമ്മദ്‌ ഇറയ്ക്കൽ, സംസ്ഥാന പ്രസിഡന്റ് കുമിൽ നസീർ, സനോജ് ഭാസ്കർ, അബ്ദുള്ള ബീമാപള്ളി, ഷീബ കാട്ടാക്കട, ഉഷാ പ്രദീപ്, സുശീല തുടങ്ങിയ പ്രമുഖർ ആശംസകൾ അറി യിച്ചു, സെക്രട്ടറി ഷീബ കാട്ടാക്കട റിപ്പോർട്ട് വായിച്ചു,, ഡ്രഷറർ ഉഷാ പ്രദീബ് കൃത്ജ്ജാത രേഖപ്പെടുത്തി.

വിവിധയിനം കലാ പരിപാടികളോടെ നീണ്ട പത്തേമാരി സമ്മേളനം വൈകുന്നേരം അഞ്ച് മണിക്കാണ് അവസാനിച്ചത് .

NO COMMENTS

LEAVE A REPLY