തിരുവനന്തപുരം :ദേശാഭിമാനി കേരള കൗമുദി മലയാള മനോരമ ,മാതൃഭൂമി, തുടങ്ങിയ പത്രങ്ങളുടെ ഏജന്റായി ദീർഘകാലം സേവനമനുഷ്ഠിച്ച മരുതൂർക്കടവ് പെരുന്തിട്ട ലൈൻ അമ്പാടിയിൽ കെ വിക്രമൻ നായർ നിര്യാതനായി.
ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം പ്രമുഖ പത്രങ്ങളുടെ ഏജന്റായി സേവനമനുഷ്ഠിച്ചു. പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് ഒന്നര വർഷത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം ജൂലൈ 9 ചൊവ്വാഴ്ച ഉച്ചക്ക് 3.30 നു മരണപ്പെട്ടു. 70 വയസ്സായിരുന്നു.
ഭാര്യ- കെ കമലമ്മ, മക്കൾ – അജിത് വി .കെ, ഹേന വി.കെ, അരുൺ വി .കെ,
മരുമക്കൾ – ജീജ ,രാജേഷ്
സഞ്ചയനം ; ജൂലൈ 14 രാവിലെ 8 .30 നു